തമിഴ്നാട്ടിലെ കോയമ്പത്തുര്‍ ജില്ലയിലെ മനോഹരമായ ഒരു പട്ടണമാണ് പൊള്ളാച്ചി. പ്രകൃതി സമ്പത്തിന്റെയും സമ്പല്‍ സംമ്രിദിയുടെയും നാട് . മുടികൊണ്ടചോളനല്ലൂര്‍ എന്നാണ് കുലോത്തുങ്കന്‍ മൂന്നാമന്റെ കാലത്ത് പൊള്ളാച്ചി അറിയപ്പെട്ടിരുന്നത്. വ്യവസായവും കൃഷിയുമാണ് പൊള്ളാച്ചിക്കാരുടെ ഇഷ്ടമേഖല.
തലയുയര്ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും, റോഡുകള്‍ക്കിരുവശവും കറുപ്പും വെളുപ്പും ചായം പൂശി തണലേകി നില്‍ക്കുന്ന പുളിമരങ്ങളും, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളും, സുഖലോലുപമായ കാലാവസ്ഥയും, വെള്ളക്കെട്ടുകളും, മനം കൊതിക്കുന്ന കാഴ്ച്ചകളുമായി നിത്യകന്യകയായി യാത്രികരെ മാടിവിളിക്കുകയാണ് പൊള്ളാച്ചി. ഏഷ്യയിലെ ഏറ്റവും വലിയ ശര്‍ക്കരച്ചന്ത പൊള്ളാച്ചിക്ക് സ്വന്തമാണ്.
കാലിച്ചന്തയും ആക്രിച്ചന്തകളും പൊള്ളാച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. ഇതുകൊണ്ടുതന് നെയാണ് യാത്രികരുടെയും സിനിമാക്കാരുടേയും ഇഷ്ട സ്ഥലമായി പൊള്ളാച്ചി മാറിയത്...
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ