രാത്രി പത്തിന് തുടങ്ങിയ യാത്ര പിറ്റേന്ന്കാലത്ത് 7ണിക്കാണവസാനിച്ചത്.ബസ്സില്‍ നിന്നും പുറത്തിറങ്ങിയ പാടെ ദേഹമാസകലം തണുപ്പ് അരിച്ചു കേറാന്‍ തുടങ്ങിയിരുന്നു. സമയം പതിനൊന്ന്.തണുപ്പ് മെല്ലെ വെയിലിനു വഴിമാറിക്കൊടുത്തു. ഞങ്ങള്‍ യാത്ര തുടങ്ങി. വ്യാസ് നദീ തീരത്തെ കുളു എന്ന ഈ കൊച്ചു പട്ടണം ദേവന്മാരുടെ താഴ്‌വാരം എന്നാണ് അറിയപ്പെടുന്നത്. ആപ്പിള്‍ തോട്ടങ്ങളുടെ നാട് എന്നും കുളു അറിയപ്പെടുന്നു.റാഫ്ടിംഗ് നടത്തുക എന്ന ഉദ്ധേശത്തോടെ നദിക്കരയിലെ ഒരു റാഫ്ടിംഗ് ക്ലബ്ബിലെത്തി ബോട്ട് ബുക്ക് ചെയ്തു.പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളോടെ ഞങ്ങളെല്ലാവരും ബോട്ടില്‍ കയറിപ്പറ്റി.റബ്ബരിനാല്‍ നിര്മ്മിച്ച കനമില്ലാത്ത ഒരു പ്രത്യേക തരം ബോട്ടായിരുന്നു അത് . വ്യാസ് നദിയിലെ പാറക്കെട്ടുകളെയും കടുത്ത തണുപ്പിനെയും അവഗണിച്ച് ബോട്ടിനെ മുന്നോട്ടു നയിക്കുന്ന റാഫ്ടിംഗുകാരെ എത്ര പ്രശംസിച്ചാലും മതി വരില്ല. അത്ര വിദഗ്ദമായാണ് അവര് ബോട്ടിനെ മുന്നോട്ടു നയിക്കുന്നത്. ഇടയ്ക്കു തുഴ കൊണ്ട് തണുത്ത വെള്ളത്തെ ഞങ്ങളുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചും ചെറിയ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ താഴത്തെ വെള്ളച്ചാട്ടതിലെക്ക് കുതിച്ചു ചാടിയും അവര്‍ ഞങ്ങളെ ആനന്ദിപ്പിച്ചു. സത്യത്തില്‍ ഉള്ള് നിറയെ ഭയമായിരുന്നു. അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ആ യാത്ര. ഉള്ളിലെ പേടി പുറത്തു കാണാതിരിക്കാനായി യാത്രയിലുടനീളം ഞങ്ങള്‍ മൂന്നു പേരും ആര്പ്പുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതു കേട്ടിട്ടെന്ന വണ്ണം അടുത്തുകൂടെ പോകുന്ന മറ്റു ബോട്ടിലുള്ളവര്‍ ഏറ്റു വിളിക്കും സന്തോഷം കൊണ്ടോ പേടി കൊണ്ടോ ? സന്തോഷം തന്നെയാണ് യാത്രയുടെ അവസാനം.ഒടുവില്‍ ഫിനിഷിംഗ് പൊയന്റിലെത്തിയപ്പോഴേക്കും ആകെ നനഞു തണുത്ത് വിറക്കുകയായിരുന്നു ഞങ്ങള്‍ മൂവരും. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും സാഹസികമായ ഒരു യാത്ര ഞങ്ങള്‍ നടത്തിയത്.
ഫോട്ടോ കടപ്പാട് : കുല്ഫി & സ്ട്രീറ്റ് ഗൂഗിളിനോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ