.jpg)
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചെരുപ്പടി മല.യര്‍ത്ഥ ഗ്രാമീണ ഭംഗി ഒട്ടും ചോരാത്ത മലനിര. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റം ഇവിടെയും എത്തിയിട്ടുണ്ട്. ഒട്ടനവധി പാറമടകളും,തണുത്ത കാലാവസ്ഥയും, വെള്ളക്കെട്ടുകളും, പച്ച പുതച്ചു കിടക്കുന്ന താഴ്വരക്കാഴ്ചകളും ചെരുപ്പടിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.പരിസര വാസികളുടെയും സമീപ ജില്ലക്കാരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ചെരുപ്പടിക്ക് കഴിഞ്ഞതും ഇത് കൊണ്ട് തന്നെയാണ്. ചെരുപ്പടിയുടെ മുകളില്‍ നിന്നും നോക്കിയാല്‍ താഴെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനക്കാഴ്ച്ചകള്‍ അത്ഭുതം ഉളവാക്കുന്നതാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ