ആവേശത്തോടെ വീട്ടിലെത്തി ഭാര്യയോട് കാര്യം പറഞ്ഞു. ഉടനെ അവളുടെ മറുപടി. ''കണ്ടോന്റെ ലോറീല് ക്ലീനറായി പോകാനാണല്ലോ ഉണ്ടായിരുന്ന പണീം കളഞ്ഞ് ഇവിടെയിരിക്കുന്നത്? എന്തേലും കാട്ടിക്കോളീ , ഇന്നോടോന്നും ചോയ്ക്കണ്ട. ''നീ പോയ് പണി നോക്ക് എന്ന് ''മനസ്സില്‍'' പറഞ്ഞു യാത്ര ഞാനുറപ്പിച്ചു. പുലര്‍ച്ചെ അത്താഴം കഴിച്ചു അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം ബാഗിലാക്കി ഭാര്യയോട് യാത്രയും പറഞ്ഞു ബൈക്കുമായി ഷൌകത്തിന്റെ വീട്ടിലെത്തി. തുടര്‍ന്ന് നേരെ മൊറയുരിലേക്ക്. ലോറി അവിടെ നിര്തിയിട്ടിട്ടുണ്ടായിരുന്നു. ബൈക്കവിടെ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ലോറിയില്‍ കയറി. കുറച്ചു നേരം വണ്ടി സ്റ്റാര്ട്ടിങ്ങിലിട്ടു പതിവ് പരിശോധനകള്‍ക്ക് ശേഷം യാത്ര തുടങ്ങി. മഞ്ചേരി കഴിഞ്ഞയുടെനെ ചെറിയ തോതില്‍ മഴ പെയ്യാന്‍ തുടങ്ങി. ഡ്രൈവര്‍ ലോറി സൈഡാക്കി എനിക്ക് ആദ്യത്തെ പണി തന്നു.

പിന്നിലെ ബോഡിഫ്ലാറ്റില് ടാര്പ്പോളിന് പായ വിരിക്കാന്‍. ലോറി ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുളവാക്കുന്നതാണ് മഴ. ഫ്ലാറ്റ് നനഞ്ഞാല്‍ പഞ്ചസാര, അരി, ധാന്യങ്ങള്‍ തുടങ്ങിയ ലോഡുകള്‍ കിട്ടാന്‍ വലിയ പാടാണ്. മൈസൂരില്‍ നിന്നും കിട്ടുന്ന ലോഡുകളിലധികവും ഇത്തരതിലുള്ളതും. ഫ്ലെക്സ്പായ വിരിച്ചു കയറിട്ടു നന്നായി കെട്ടി ഫ്ലാറ്റിലേക്ക് വേള്ളമിറങ്ങില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യ ലോറി യാത്രയുടെ ആവേശമൊന്നും എന്റെ കണ്ണുകള്‍ക്കില്ലായിരുന്നു. ഇരു വശങ്ങളിലൂടെയും കാബിന്റെ അകത്തേക്ക് വീശിയെത്തിയ തണുത്ത കാറ്റും കൊണ്ട് മെല്ലെ ഉറക്കിന്റെ പിടിയിലേക്ക് ഞാന്‍ വഴുതിവീണു. വഴിക്കടവില്‍ ഡ്രൈവര്‍ ലോറി പാര്‍ക്ക് ചെയ്തപ്പോഴാണ് ഞാനുണര്‍ന്നത്. ഉറങ്ങനാണോ പോന്നത് എന്ന ഡ്രൈവറുടെ ചോദ്യത്തിന് ആദ്യമായിട്ടല്ലേ ശരിയായിക്കൊള്ളും എന്ന മറുപടിയും കൊടുത്ത് ഞങ്ങള്‍ രണ്ടുപേരും സുബ്ഹി നമസ്കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയി.
യാത്ര തുടര്‍ന്നു. വണ്ടിയില്‍ ലോഡോന്നുമില്ലാത്തതിനാല് ചെക്പോസ്റ്റില്‍ സമയം നഷ്ടമായില്ല. മുന്നില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാടുകാണി ചുരം. എത്രയോ പ്രാവശ്യം ഇതിലൂടെ യാത്ര ചെയ്തിരിക്കുന്നു. എങ്കിലും ഓരോ തവണയും വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കിയായിരിക്കും നാടുകാണി നമ്മെ വരവേല്‍ക്കുന്നത്. മഴക്കാലം തീര്ന്നിട്ടില്ലതതിനാല് ചുരത്തിലെ നീര്‍ച്ചോലകളെല്ലാം കുത്തിയൊഴുകുന്നത് ഇടയ്ക്കിടെ ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കാണാമായിരുന്നു. ഇടക്ക് സൈഡ് കിട്ടാന്നായി ഹോണ്‍ മുഴക്കി കുതിച്ചെത്തുന്ന ചെറു വണ്ടികളും ലോഡുമായി ചുരമിറങ്ങി വരുന്ന ലോറികളും. ഇരുട്ടിന്റെ കമ്പളം പുതച്ചുറങ്ങുകയായിരുന്ന കാടിനെ ഇടക്കെപ്പോഴോ സൂര്യരശ്മികള്‍ തട്ടിയുണര്‍ത്തി. മുളങ്കാടുകളും വന്മരങ്ങളും ഞങ്ങളെ മുന്നോട്ടാനയിച്ചു കൊണ്ടിരുന്നു. കാടിന്റെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രക്കിടെ അന്നം തേടിയിറങ്ങിയ വാനരപ്പടയും പക്ഷികളും യാത്രക്ക് ഹരം പകര്‍ന്നു. ഞാന്‍ വീണ്ടും മയക്കത്തിലായി. ഇടയ്ക്കു ലോറി വലിയൊരു ഗട്ടറില്‍ വീണു, ഞെട്ടിയുണര്‍ന്ന എന്നെ വരവേറ്റത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മല്ലികതോട്ടങ്ങളായിരുന്നു.
അടി പൊളി ലോറി യാത്ര .. വായന അവസാനിക്കുന്നത് വരെ ഞാനും ഇങ്ങളെ കൂടെ അങ്ങ് പോന്നു . നാന്നായി. തുടരുക
മറുപടിഇല്ലാതാക്കൂഇത്തരം യാത്രകൾ വലിയ സ്വപ്നമാണ്. ലോറിക്കാരോട് ആദരവും. എത്രയോ ഭൂപ്രദേശങ്ങളെയും ജീവിതങ്ങളെയും പരിചയപ്പെട്ടാണ് അവർ യാത്ര തുടരുന്നത്. വെറുതെയിരുന്ന സമയം ഇങ്ങനെ വിനിയോഗിക്കാൻ തീരുമാനിച്ചതിനു അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂകമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും
വായനക്കും പ്രതികരണത്തിനും നന്ദി viddimaan & Ashraf
ഇല്ലാതാക്കൂ